വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മരിച്ചത് ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം. 21 പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10.30 നാണ് അപകടം ഉണ്ടായത്. തിരച്ചിൽ തുടരുന്നതായി ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു .

ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിൽ വീണു. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനുചുറ്റും സ്പീഡ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതായി കാണാം.

Related Posts

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്
  • July 11, 2026

അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇനി പ്രാബല്യത്തിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത…

Continue reading
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം; ഏത് സമയവും ആക്രമിക്കാന്‍ സജ്ജമെന്ന് ഇസ്രയേല്‍
  • July 10, 2026

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണശ്രമം ഉണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. ബുഷെഹര്‍ ആണവ കേന്ദ്രത്തിന് സമീപം ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം സ്‌ഫോടനങ്ങളെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ഏത് സമയവും ആക്രമിക്കാന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

‘നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും’; വിഴിഞ്ഞം വിഷയത്തിൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

‘നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും’; വിഴിഞ്ഞം വിഷയത്തിൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ