കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

വയനാട് കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

റിപ്പോര്‍ട്ടില്‍ കരാര്‍ കമ്പനിയെ പഴിചാരുകയാണ് സര്‍ക്കാര്‍. മണ്ണ് മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും പറയുന്നു. ജൂണ്‍ 5ന് മഴ സാഹചര്യം കണക്കിലെടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ അപകടത്തിന്റെ വ്യാപ്തി ഇനിയും വലുതായിരുന്നേനെ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടപ്പാക്കുന്ന സാഹചര്യമുണ്ടായി. കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. രണ്ട് സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മണ്ണിടിച്ചിലില്‍ മരണം ഏഴായി. ഇന്നത്തെ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മീനാക്ഷിപ്പുഴയില്‍ 30 അംഗ എന്‍ഡിആര്‍എഫ് സംഘം പരിശോധിക്കുകയാണ്. തുരങ്കപാത നിര്‍മാണത്തോട് അനുബന്ധിച്ച് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതില്‍ വിദഗ്ധാഭിപ്രായം തേടുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്