യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ PDF ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുന്നു.

വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വിലകൽപ്പിക്കാത്ത സർക്കാർ ആണ് ഇത്. 90 ചോദ്യങ്ങൾ യഥാർത്ഥ സോഷ്യോളജി ചോദ്യപ്പേപ്പറുമായി സാമ്യമുള്ളതാണ്. ചോദ്യപ്പേപ്പർ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്.

CSIR-NET, HTET, ADA തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ലഭ്യമാക്കാമെന്ന് ഇതേ തട്ടിപ്പുസംഘം അവകാശപ്പെട്ടു. മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമാണ്. രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ശബ്ദം വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരും എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിഷയത്തിൽ വിമർശനവുമായി SFI രംഗത്തെത്തി.NTA യുടെ കഴിവുകേട് ഒരിക്കൽ കൂടി വ്യക്തമെന്നും അവർ വിമർശിച്ചു.

എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് NTA ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം . ജൂൺ 20ന് പരീക്ഷ കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് ചോദ്യപേപ്പർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നും മറുപടി. ചോദ്യപേപ്പറിൽ നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
  • October 6, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈ ജാക്ക് ചെയ്തു, സമരം തുടരുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. അമിത് ഷാ, ഗ്യാനേഷ് കുമാർ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്