കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. (kerala rains yellow alert in 11 district)

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്