എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി

തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്. (police found lost evidence in thalassery fasal murder case)

കഴിഞ്ഞ തവണ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വിചാരണയ്ക്കിടയിലാണ് തൂവാല ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.

ഫസല്‍ വധക്കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഈ തലവേദന. കാരായി രാജന്‍ എംഎല്‍എ, കാരായി ചന്ദ്രശേഖരന്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുള്ളത്. 2006 ഒക്ടോബര്‍ 22 നാണ് സൈദാര്‍ പള്ളിയിലെ മുഹമ്മദ് ഫസല്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം.

Related Posts

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു
  • November 23, 2026

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താ(32)ണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചിരുന്നു. തൊഴിലാളികള്‍…

Continue reading
തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു
  • November 23, 2026

തിരുവനന്തപുരം: മൊട്ടമൂട്- ഇടമല റോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസ പ്രകടനം. നരുവാമൂട് സ്വദേശിയായ അനീഷാണ് മദ്യലഹരിയില്‍ നായയുമായി റോഡിലിറങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. (young man engaged in reckless behavior in the…

Continue reading

You Missed

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍