‘ടിനി ടോമിനെതിരെ ഉടൻ കേസെടുക്കും; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല’; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടിനി ടോമിനെതിരെ, പൊലീസ് ഉടൻ കേസെടുക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും, കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണമെന്നും ഉത്തരവിൽ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

ടിനി ടോം നടത്തിയ ജിഹാദി പരാമർശങ്ങൾ ഉൾപ്പെടെ തമാശക്ക് എന്നായിരുന്നു കടവന്ത്ര പൊലീസിന്റെ റിപ്പോർട്ട്‌. എന്നാൽ പോലീസ് റിപ്പോർട്ട്‌ അപൂർണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി നിലപാട് എടുത്തു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ട്ടിയാൽ കുറ്റം നിലനിൽക്കിമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. വകുപ്പ് 173 പ്രകാരം കേസ് എടുക്കാനാണ് പോലീസിന് നിർദേശം നൽകിയത്. അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ.

പോലീസിനെതിരെ അൻസിബയും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ കേസ് എടുക്കുമെന്ന് കടവന്ത്ര SHO അറിയിച്ചു. അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കമാണ് കോടതി വരെ എത്തിയത്. ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, മുൻ വൈസ് പ്രസിഡന്റ് നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയും അൻസിബ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Posts

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
  • September 30, 2026

ഇടുക്കി: വനത്തോട് ചേര്‍ന്ന് തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കാട്ടാന ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കളക്ടറുടെ ഉത്തരവിനെതിരെ എല്‍ഡിഎഫും ഇടത് കര്‍ഷക സംഘടനകളും രംഗത്തെത്തി. വൈകിട്ട് 6 മുതല്‍…

Continue reading
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
  • September 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ തോതിൽ വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ…

Continue reading

You Missed

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ