വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ‌ കുറ്റപ്പെടുത്തി.

2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് സർക്കാർ അതേ ഫയൽ പൊടിതട്ടിയെടുത്തു. ഫയൽ നീക്കം നടന്നത് മിന്നൽ വേഗത്തിലായിരുന്നു. ഇതൊരു സാധാരണ ഭരണ നടപടി അല്ല. സർക്കാരിന് നികുതി നഷ്ടവും, മദ്യ കമ്പനികൾക്ക് കോടികളുടെ ലാഭവും ഉണ്ടാകുമെന്ന് പിണറായി വിജയൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടക്കുന്നത് ബക്കാഡിയുമായുള്ള ഡീലാണെന്നും എക്സൈസ് മന്ത്രി വെറുമൊരു കാഴ്ചക്കാരനാണെന്നും അദേഹം പറഞ്ഞു.

നടപ്പിലാക്കാൻ അല്ലെങ്കിൽ എന്തിനാണ് ഇത്ര തുടക്കപ്പെട്ട് 600 കോടിയുടെ നികുതിയിളവ് എന്ന് പിണറായി വിജയൻ ചോദിച്ചു. മദ്യ ഉപഭോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഉയർന്ന നികുതി ഏർപ്പെടുത്തുന്നത്. എന്നാൽ, മദ്യമുതലാളിമാർക്ക് കോടികളുടെ നികുതിയിളവ് നൽകി മദ്യമൊഴുക്കുന്നത് സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്ന് അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് കർണാടകത്തിൽനിന്ന് ഒഴുക്കിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം ചെയ്യാനാണ് യുഡിഎഫ് സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് അദേഹം ആരോപിച്ചു.

മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യുഡിഎഫിലെ സഖ്യകക്ഷികൾ. സർക്കാരിന്റെ നീക്കം എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന, മദ്യത്തിൽ മുക്കുന്ന ഈ സർക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങൾ അണിചേരുമെന്ന് പിണറായി വിജയൻ ലേഖനത്തിൽ പറയുന്നു.

Related Posts

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി
  • July 1, 2026

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ൽ പൂർത്തിയാകണമെന്നും ഇതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ…

Continue reading
രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു
  • July 1, 2026

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നായിരുന്നു വാണിജ്യ എൽപിജി സിലിണ്ടർ വർധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എൽപിജി വിതരണത്തിനുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു