പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ 33120 അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് തുക കുടിശിക ഉള്ളത്. പോഷന്‍ അഭിയാന്‍ 2.o യില്‍ 22.77 കോടിയും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടിയില്‍ 3.63 കോടിയുടെയുമാണ് കുടിശിക.

കുടിശിക കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്. 3.9 കോടിരൂപയാണ് ജില്ലയില്‍ മാത്രം ലഭിക്കാനുള്ളത്. മലപ്പുറം 3.81 കോടി, തൃശൂര്‍ 3.24 കോടി, തിരുവനന്തപുരം 2.96 കോടി എന്നിങ്ങനെയും പണം കിട്ടാനുള്ളതായും വിവരാവകാശരേഖ സാക്ഷ്യപ്പെടുത്തുന്നു.

മാസത്തില്‍ 21 ദിവസം അങ്കണവാടികള്‍ തുറന്ന് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും 250 രൂപ വീതവും ഗൃഹ സന്ദര്‍ശനം 60% വും കുട്ടികളുടെ വളര്‍ച്ചനിരക്ക് സംബന്ധിച്ച പരിശോധന 80 ശതമാനവും പൂര്‍ത്തീകരിച്ചാല്‍ വര്‍ക്കര്‍ക്ക് 250 രൂപ വീതവും ലഭിക്കണം. ഇതാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. പോഷന്‍ ട്രാക്കര്‍ ആപ്പിലാണ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ രേഖപ്പെടുത്തേണ്ടത്. സാമൂഹ്യ അധിഷ്ഠിത പരിപാടിയില്‍ മാസത്തില്‍ രണ്ടുതവണ ആരോഗ്യ അവബോധ ക്ലാസ് നടത്തണം. ഇതിനുള്ള ചായ, സ്‌നാക്‌സ് എന്നിവയ്ക്കാണ് 250 രൂപ വീതം നല്‍കുന്നത്. നിലവില്‍ ഈ തുക കയ്യില്‍ നിന്നും ചിലവാക്കേണ്ടുന്ന സാഹചര്യമാണ്. ഈ ഇനത്തില്‍ സംസ്ഥാനത്തു ആകെ കുടിശിക ഉള്ളത് 3.63 കോടി രൂപയാണ്.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
  • September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍…

Continue reading
‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
  • September 29, 2026

വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ റഫീക്കിന് വിമര്‍ശനം. ഇടപെടലുകളും പ്രതികരണങ്ങളും അപക്വമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,…

Continue reading

You Missed

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി