കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, ഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു.

ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. എന്‍സിപിയില്‍ പി സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് എ കെ ശശീന്ദ്രന്‍ പിണറായി വിജയനെ അറിയിച്ചത്. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഐഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം 11ന് എന്‍സിപി സെക്യുലര്‍ യോഗം വിളിച്ചത്. കോണ്‍ഗ്രസ് എസും ഉടന്‍ തന്നെ വിഷയത്തില്‍ യോഗം വിളിക്കുമെന്നാണ് വിവരം.

Related Posts

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
  • June 29, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി…

Continue reading
സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ
  • June 29, 2026

ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കൗൺസിലർമാരെ ആംബുലൻസിലാണ് നഗരസഭയിൽ എത്തിച്ചത്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാരെയാണ് ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചത്. ഇതിനിടെ ഹാജറിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

വയനാട് കളക്ടറേറ്റ് ഭരണം നിയന്ത്രിക്കുന്നത് എൻജിഒ? ; അസോസിയേഷൻറെ ആവശ്യപ്രകാരം റവന്യൂ സെക്ഷനുകളിൽ ഫയൽ കൈമാറ്റത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

വയനാട് കളക്ടറേറ്റ് ഭരണം നിയന്ത്രിക്കുന്നത് എൻജിഒ? ; അസോസിയേഷൻറെ ആവശ്യപ്രകാരം റവന്യൂ സെക്ഷനുകളിൽ ഫയൽ കൈമാറ്റത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ