ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന നിഗമനത്തില്‍ പൊലീസ്

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന നിഗമനത്തില്‍ പൊലീസ്. പ്രതികളുടെ ഫോണ്‍ പരിശോധന പൂര്‍ത്തിയായി. പ്രതിഷേധത്തിന് എത്താനുള്ള ഫോണ്‍വിളികള്‍ മാത്രമാണ് പ്രതികള്‍ നടത്തിയത് എന്നാണ് കണ്ടെത്തല്‍.

ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 20 ലേറെ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കും. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറി കടന്നു പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്. സംഭവത്തില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചത്. ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിനായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യ ഹര്‍ജി അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ കക്ഷി ചേര്‍ന്നത്. പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ വീഴ്ച ചൂണ്ടിക്കാട്ടി പൊലീസ് അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ച് പ്രോസിക്യൂട്ടര്‍ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് പൊലീസിന്റെ പരാതി.

Related Posts

‘എന്‍ഡിഎക്ക് ഒപ്പം തന്നെ, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’;സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍
  • June 27, 2026

തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎറിനുമൊക്കെ ഈ…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി. എപ്പോള്‍ യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. മുന്നണി യോഗം ചേരുന്നതിനുള്ള തീയതിയും സമയവും ഇനിയും നിശ്ചയിച്ചിട്ടില്ല. ഒന്നാം തീയതി നിയമസഭയില്‍ ധന ബില്ല്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് ഇ ഡി; അസാധാരണ നീക്കം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് ഇ ഡി; അസാധാരണ നീക്കം

‘എന്‍ഡിഎക്ക് ഒപ്പം തന്നെ, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’;സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

‘എന്‍ഡിഎക്ക് ഒപ്പം തന്നെ, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’;സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്