വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി. എപ്പോള്‍ യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. മുന്നണി യോഗം ചേരുന്നതിനുള്ള തീയതിയും സമയവും ഇനിയും നിശ്ചയിച്ചിട്ടില്ല. ഒന്നാം തീയതി നിയമസഭയില്‍ ധന ബില്ല് പാസാക്കും എന്നിരിക്കെ അതിനുമുമ്പ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട യുഡിഎഫ് യോഗം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വിളിക്കാത്തതില്‍ കക്ഷി നേതാക്കള്‍ അതൃപ്തിയിലാണ്.

വിഷയത്തില്‍ വി എം സുധീരന്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയെന്ന അമര്‍ഷം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഒന്നാം തീയതി നിയമസഭയില്‍ അവതരിപ്പിക്കുന്ന ധനബില്ലില്‍ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന വി എം സുധീരന്റെ നിലപാടും തിരിച്ചടിയാണ്. യുഡിഎഫിനുള്ളില്‍ ആലോചിച്ചിട്ടേ തീരുമാനം ഉണ്ടാകുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ, ചോദ്യങ്ങളില്‍ നിന്ന് തലയൂരാനുള്ള മാര്‍ഗമാക്കുകയാണ് മറ്റു മന്ത്രിമാരും.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

ധനബില്ല് മാറ്റം കൂടാതെ പാസാക്കുന്നതിന് കോണ്‍ഗ്രസിലും മുന്നണിയിലും സമവായത്തിന് നീക്കം നടത്തുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. നിയമസഭയില്‍ ധനബില്‍ പാസാക്കുന്നത് ബുധനാഴ്ചയായിരിക്കും.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌