സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ സിംഗപ്പൂര്‍ പതാകയുളള കപ്പലിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിരിക് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് അതിവേഗം ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. അതിനിടെ, ഹോര്‍മുസില്‍ ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത സമാന്തര ജലപാതകളിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ, തെക്കന്‍ ലെബനോണില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച കരാറിന്റെ ചട്ടക്കൂടില്‍ ലെബനോണും ഇസ്രയേലും വാഷിങ്ടണ്ണില്‍ ഒപ്പു വച്ചു. ലെബനോണിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേലിന്റെ പിന്‍വാങ്ങല്‍, അവയുടെ മേലുള്ള രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കല്‍, ജനങ്ങളെ അവിടേയ്ക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് ചട്ടക്കൂട് കരാറിന്റെ ലക്ഷ്യമെന്ന് ലെബനോണ്‍ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. ധാരണ ഇസ്രയേലിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണെന്ന് ഹിസ്ബുല്ല ആരോപിച്ചു.

ലെബനോണ്‍- ഇസ്രയേല്‍ ധാരണ പ്രകാരം തെക്കന്‍ ലെബനോണിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഈ പ്രദേശങ്ങളുടെ നിയന്ത്രണം ലെബനീസ് സൈന്യത്തിന് വിട്ടുനല്‍കാനാണ് തീരുമാനം.

Related Posts

‘കളിപ്പിച്ചത്’ മെസിയെയല്ല, നാട്ടുകാരെ! നടന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും? കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്
  • August 11, 2026

അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്. മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന്…

Continue reading
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച
  • August 11, 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്.…

Continue reading

You Missed

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF