ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ. ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ എഴുതി. നാല് ദിവസമായി 88 മണിക്കൂർ നീണ്ട യുദ്ധത്തിൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരസ്യപ്പെടുത്തിയത്.

സുബേദാർ മേജർ പവൻ കുമാർ(ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്), ​റൈഫിൾമാൻ സുനിൽ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ​ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീൽഡ് റെജിമെന്റ്), ​ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്(851 ലൈറ്റ് റെജിമെന്റ്), ​ഹവിൽദാർ സുനിൽ കുമാർ സിങ്‌ (237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി), ​സാർജന്റ് സുരേന്ദ്ര കുമാർ(39 വിങ്‌) എന്നിവരാണ് വീരമൃത്യു വരിച്ചത്.

2025 മെയ് 7 ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു. 2025 ഏപ്രിൽ 22നാണ് ഭീകരർ പഹൽ​ഗാമിൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ പൗരന്മാരെയാണ് ഭീകരർ വധിച്ചത്. പുരുഷൻമാരെ മാറ്റി നിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കിൽ വെടിയുതിർത്തു. മലയാളിയായ രാമചന്ദ്രൻ അടക്കമുള്ള 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായിരുന്നു.

Related Posts

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ
  • September 26, 2026

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിച്ചതോടെ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ്. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’ എന്നാണ് ബോർഡിൽ ഉള്ളത്. ക്രിസ്ത്യൻ പള്ളി അധികൃതർ തന്നെയാണ് ബോർഡ് സ്ഥാപിച്ചത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലെ…

Continue reading
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
  • September 26, 2026

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി