മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്; 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് സഭയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്. 262 കോടി രൂപ സഞ്ചിതഫണ്ടിലേക്ക് ക്രമരഹിതമായി മാറ്റിയെന്നാണ് കണ്ടെത്തല്‍. 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് നിമയസഭയില്‍ വച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 262.06 കോടി ക്രമരഹിതമായി വകമാറ്റിയതായാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിന് ഈ തുക ഉപയോഗിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 3511. 62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകള്‍ കൂടി ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്.

45 ഗ്രാന്റുകൾ നൽകിയ വകയിൽ 2016 മുതൽ 24 വരെ ഉണ്ടായത് 2629.79 കോടി രൂപയുടെ അധിക ചെലവ്. വിദേശ മദ്യ നിർമ്മാണത്തിലെ അലംഭാവവും നികുതി ഈടാക്കുന്നതിൽ വീഴ്ച്ചയും സംഭവിച്ചു. നഷ്‌ടം നഷ്‌ടം 71 കോടി.പറമ്പിക്കുളം ആളിയാർ പദ്ധതിക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് ഫീസ് തമിഴ്നാട് സർക്കാരിൽ നിന്നും ഈടാക്കിയില്ല. സർക്കാറിന് നഷ്ടം 1.70 കോടി.പാട്ട വാടക പരിഷ്കരിക്കാത്തതുമൂലം പാട്ടക്കാരനിൽ നിന്നും പാട്ടത്തുക പിരിച്ചെടുത്തില്ല. നഷ്ടം 37കോടി നഷ്‌ടം. കണക്കുകൾ ഇങ്ങനെ പോകുന്നു. ഇക്കാലയളവിൽ കേന്ദ്ര സഹായത്തിൽ 42 ശതമാനം കുറവുവന്നെന്നും സി എ ജി റിപ്പോർട്ടിലുണ്ട്.

Related Posts

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല
  • June 23, 2026

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന…

Continue reading
വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ
  • June 23, 2026

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും.  കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍