‘കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും’; മുഖ്യമന്ത്രി

കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും.

സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.പൊതുമേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ആൾ ഇന്ത്യ ടൂറിസ്റ്റുകളുടെ നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപനം. സ്റ്റേജ് ക്യാരേജ് ബസുകൾക്ക് 50 ശതമാനം നികുതി ഇളവ്. സ്വകാര്യ ബസുകൾക്ക് ത്രൈമാസ നികുതിയിൽ ഇളവ് നൽകുമെന്നും പ്രഖ്യാപിച്ചു. 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് റോഡ് നികുതി അഞ്ച് ശതമാനമായി കൂട്ടി.

പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ തിരുപ്പതി മോഡൽ വികസന നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കാനുള്ള നടപടികൾ സ്വീകരിക്കും. തിരുവിതാംകൂർ, കൊച്ചി മാതൃകയിൽ മലബാർ ദേവസ്വംബോർഡും മാറ്റുമെന്നും പ്രഖ്യാപനം.

Related Posts

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading
എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
  • September 19, 2026

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും