പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്. ക്യാമ്പയിൻ്റെ ഭാഗമാകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച , പരീക്ഷാക്രമകേട് അമിത ഫീസ് എന്നിവ കാരണം നിങ്ങൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ക്യാമ്പയിൻ്റെ ഭാഗമാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇത് വെറുമൊരു പ്രചരണമല്ല ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കുട്ടികളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ഇല്ലെന്നും കുട്ടികളെ വിദ്യാസമ്പന്നരാക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ തൊഴിലിനായി സജ്ജരാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും ഗാന്ധി വാദിച്ചു. വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസത്തിനായി വലിയ തുകകൾ ചെലവഴിക്കുന്നുണ്ടെങ്കിലും, രാജ്യത്ത് 1.2 ശതമാനം ആളുകൾക്ക് മാത്രമേ നിലവിൽ ശമ്പളമുള്ള ജോലികൾ നേടാൻ കഴിയുന്നുള്ളൂവെന്ന് രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.

യുവാക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനല്ല ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പലപ്പോഴും അവരെ ഇടുങ്ങിയ തൊഴിൽ തിരഞ്ഞെടുപ്പുകളിലേക്ക് പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, മെഡിസിൻ, സിവിൽ സർവീസസ്, നിയമം അല്ലെങ്കിൽ സായുധ സേന തുടങ്ങിയ പരമ്പരാഗത തൊഴിലുകൾക്ക് പുറത്തുള്ള വഴികൾ പിന്തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ വളരെ കുറച്ച് പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് രാഹുൽ ഗാന്ധി പറയുന്നു.

സമൂലമായ പരിഷ്കാരങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് പറഞ്ഞു. നിലവിലെ വ്യവസ്ഥിതി പുനഃക്രമീകരിക്കേണ്ടതുണ്ട്. നമ്മൾ ഈ വ്യവസ്ഥിതി മാറ്റണം, നന്നാക്കണം, വലിയ സ്വപ്നം കാണാനും ആ സ്വപ്നം സാക്ഷാത്കരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനം കൊണ്ടുവരണം. കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെ വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം പ്രാപ്തമാക്കണമെന്ന് അദ്ദേഹം വാദിച്ചു. ലക്ഷക്കണക്കിന് രൂപയും കോടിക്കണക്കിന് രൂപയും കൊള്ളയടിക്കാതെ ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Posts

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ
  • August 4, 2026

ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്‌വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ…

Continue reading
രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്
  • August 3, 2026

പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക്…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം