സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

ഷിഗെല്ല ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രതിദിന പകർച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.പകർച്ചപ്പനി ബാധിച്ച് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത് 13,196 പേർ . മലപ്പുറത്താണ് പനി വ്യാപനം കൂടുതൽ.പ്രതിദിന ഡെങ്കിപ്പനി ഷിഗെല്ല എലിപ്പനി മഞ്ഞപ്പിത്തം,മലേറിയ ബാധിതരുടെ എണ്ണവും ഉയർന്നു തന്നെ.

ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത് എട്ടുപേർക്കാണ്. 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി,മലേറിയ അഞ്ച് പേർക്കും ഇന്നലെ സ്ഥിരീകരിച്ചു.കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. 22 പേർക്ക് മഞ്ഞപ്പിത്തവും രണ്ടുപേർക്ക് ടൈഫോയിഡും ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു മഞ്ഞപ്പിത്ത മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.

പാലക്കാട് കരിമ്പുഴ സ്വദേശി ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാലക്കാട് ജില്ലയിൽ അഞ്ച് പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിനായ ജില്ലാ കളക്ടർമാരുടെയും ഡിഎംഒമാരുടെയും ഓൺലൈൻ യോഗം ആരോഗ്യ മന്ത്രി കെ മുരളീധരൻ വിളിച്ചു ചേർത്തു. പകർച്ചവ്യാധിയെ പ്രതിരോധത്തിനായി തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കാനാണ് തീരുമാനം. ഈ മാസം ഇതുവരെ 79 പേർക്ക് ഷിഗെല്ലയും 924 പേർക്ക് ഡെങ്കിപ്പനിയും, 41 പേർക്ക് മലേറിയയും, 1343 പേർക്ക് ചിക്കൻപോക്സും, 363 പേർക്ക് മഞ്ഞപ്പിത്തവും, 130 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading
ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
  • November 4, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന…

Continue reading

You Missed

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം