ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 1.9 കിലോ MDMA പിടിച്ചെടുത്തു.

പ്രവർത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ കേന്ദ്ര ഏജൻസികളും ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി തുടർപ്രവർത്തനം ശക്തമാക്കും. ലഹരി മരുന്ന് വരുന്നത് അതിർത്തിക്ക് അപ്പുറത്ത് നിന്നും. അതെങ്ങനെ തടയാമെന്നു ഇന്ന് ചർച്ച ചെയ്തു. എവിടെ നിന്നാണ് ഇവ വരുന്നതെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ് നൽകി. അവരെല്ലാം ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ചു. തുടർപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകും. കൂടുതൽ പോലീസ് നായ്ക്കൾക് നർക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നൽകും. മൂന്നു ഘട്ടമായി തൂഫാൻ നടപ്പാക്കും. 1.തൂഫാൻ സ്ട്രൈക്ക് ലഹരി നിൽക്കുന്നവരെ പിടികൂടി നശിപ്പിക്കുക, 2.തൂഫാൻ വാരിയർസ്- മോഹൻലാൽ ഉൾപ്പടെ തൂഫാൻ വാരിയർ ആയി ചേർന്നു. 3.തൂഫാൻ കെയർ- ലഹരി ഉപയോഗിക്കുന്നവരെ റീഹാബിലിറ്റേറ്റ് ചെയ്യും.

എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറും തൂഫാന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കും. ഓപ്പറേഷൻ തൂഫാൻ നിർത്തുമെന്നു ഒരാളും കരുതേണ്ട. സിനിമ സെറ്റ്കളിലെ ലഹരി ഉപയോഗം പരിശോധിക്കും. ഏതു കാരവൻ ആണേലും പരിശോധിക്കും. ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും. മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു മടിയും അക്കാര്യത്തിൽ ഉണ്ടാകില്ല. നാല് എയർപോർട്ടുകളിലും,തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷൻ നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കണ്ണിയായ നൈജീരിയൻ സ്വദേശിയെ പിടികൂടിയ പന്തളം പോലീസിനെ അഭിനന്ദിക്കുന്നു. ലഹരി കേസുകളിൽ ചാർജ് ഷീറ്റുകൾ വേഗം നൽകും.

പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസ് പ്രതിയുടെ ബന്ധു ആരോപണത്തിൽ മന്ത്രി മറുപടി നൽകി. എന്റേ സ്റ്റാഫിൽ ലഹരി കേസ് പ്രതികളായ ആരുമില്ല. തൂഫാനെ തകർക്കാൻ ഉള്ള പ്രചാരണങ്ങൾ. 17 പേർ സ്റ്റാഫിലുണ്ട്. 25 പേരെ വരെ വെയ്ക്കാം. ലഹരി കേസിൽ ഉള്ള ഒരാൾ പോലും ഉണ്ടാകില്ല. എന്നെ വിളിച്ചു ചോദിച്ചാൽ പോലും ഞാൻ പറഞ്ഞേനെ. നഹാസ് സ്റ്റാഫിൽ ഇല്ല. അദ്ദേഹത്തെ സ്റ്റാഫിൽ എടുക്കണമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇല്ലാത്ത കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇങ്ങനെ വിളിച്ചു പറയരുതെന്നും അദ്ദേഹം വിമർശിച്ചു.

വിമാനത്തിലെ പ്രതിഷേധം ഇ പി ജയരാജനെതിരെ തുടരന്വേഷണത്തിലും അദ്ദേഹം പ്രതികരിച്ചു. കോടതി പറഞ്ഞാൽ അന്വേഷിക്കണം. പൊലീസ് ആക്ഷനുകൾ കോടതിയുടെ സ്‌ക്രൂറ്റിനിക്ക് വിധേയമാണ്. പൊലീസിന് ഒന്നും അവർക്ക് ഇഷ്ടമുള്ള പോലെ ചെയ്യാൻ കഴിയില്ല. ഒരു കേസിന്റെയും അന്വേഷണത്തിൽ താൻ ഇടപെടില്ല. ഗൺമാൻമാരുടെ ജാമ്യത്തിൽ അപ്പീൽ പോകുന്നത് SIT തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Posts

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading
എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
  • September 19, 2026

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും