‘CPIM ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു; PB അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണന’; തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട്’ എന്ന് പോലും ആരും പറഞ്ഞിട്ടില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുയും തിരിച്ചുവിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ മറുപടി.

Related Posts

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം
  • June 5, 2026

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ”ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി…

Continue reading
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
  • June 5, 2026

ജൂൺ 15 മുതൽ സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ. ഇന്ധന വില അടിക്കടി വർദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 8 രൂപ വർദ്ധിച്ചു. ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്നും റോഡ് ടാക്സ് ഒഴിവാക്കണമെന്നും ഹംസ ആവശ്യ‌പ്പെട്ടു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ