“പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ വിജയികളെ അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കഠിനാധ്വാനത്തിൻ്റെയും കൃത്യമായ ആസൂത്രണത്തിൻ്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.\

വിജയികൾക്ക് അഭിനന്ദനങ്ങൾ..
രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പുറത്തുവന്നു. മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കഠിനാധ്വാനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയം. നിങ്ങളെയും, നിങ്ങൾക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും ഈ സന്തോഷവേളയിൽ പ്രത്യേകം അഭിനന്ദിക്കുന്നു.

Advertisementവിജയം കൈവരിച്ചവരോടൊപ്പം തന്നെ, ഏതെങ്കിലും കാരണത്താൽ പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത പ്രിയപ്പെട്ട കുട്ടികളോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഇതൊരു അവസാനമല്ല, മറിച്ച് നിങ്ങളുടെ മുന്നിലുള്ള നിരവധി അവസരങ്ങളിൽ ഒന്നാണെന്ന് ഓർക്കുക. ഒരു ചെറിയ ഇടവേള മാത്രമാണിത്. തളരാതെ, ആത്മവിശ്വാസത്തോടെ നിങ്ങൾക്കും മുന്നോട്ട് പോകാം.
സേ പരീക്ഷയിൽ മികച്ച വിജയം നേടാൻ പ്രയത്നിക്കണം. വരാനിരിക്കുന്ന പരീക്ഷയെ അതീവ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ നിങ്ങൾ തയ്യാറെടുക്കുക. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയാൽ ഉറപ്പായും ഈ തടസ്സം നിങ്ങൾക്ക് മറികടക്കാൻ സാധിക്കും. പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ.
ഉപരിപഠനത്തിനായി കാത്തിരിക്കുന്ന നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള അടുത്ത പടികൾ വേഗത്തിൽ താണ്ടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവർക്കും നല്ലൊരു ഭാവി നേരുന്നു.

Related Posts

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading
വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്
  • September 7, 2026

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്