ഒരു വടക്കൻ തേരോട്ടം’: ധ്യാൻ ശ്രീനിവാസന്റെ വേറിട്ട പ്രണയഭാവം ‘അനുരാഗിണി ആരാധികേ’ ഗാനം എത്തി

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘അനുരാഗിണി ആരാധികേ’ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത പ്രണയഭാവവുമായാണ് നടൻ ധ്യാൻ ശ്രീനിനിവാസൻ ഈ ഗാനത്തിൽ എത്തുന്നത്. പ്രണയത്തിന്റെ ആരാധകനായി ധ്യാനിന്റെ ഗംഭീര ചുവട് മാറ്റമാണ് ‘അനുരാഗിണി ആരാധികേ’യുടെ പ്രധാന ആകർഷണം. നായികയായ ദിൽന രാമകൃഷ്ണനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു ധ്വനിതരംഗ് ആണ് മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത്.

മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഒരു വടക്കൻ തേരോട്ടത്തിനുണ്ട്’. അച്ഛൻ-മകൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ഗാനം കൂടിയാണ് ‘അനുരാഗിണി ആരാധികേ’. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ചേരുമ്പോൾ ഗാനം കൂടുതൽ പ്രിയങ്കരമാവുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രണയാതുരമായ വരികൾ ദൃശ്യഭംഗിയുള്ള ഈ ഗാനത്തിന് ആസ്വാദനത്തിന്റെ പുതിയ തലം നൽകുന്നു.

‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിനുശേഷം സരിഗമ മ്യൂസിക് പുറത്തിറക്കുന്ന ഈ ഗാനവും പാട്ടാസ്വാദകർ ഏറ്റുപാടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. സനു അശോകനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

പവി കെ പവനാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ജിതിൻ ഡി.കെയും നിർവഹിച്ചിരിക്കുന്നു. രമേശ് സി പിയുടെ നേതൃത്വത്തിൽ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ കളർ ഗ്രേഡിംഗ് പൂർത്തിയാക്കി. നാഷണൽ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ സൗണ്ട് മിക്സിങ് പൂർത്തിയാക്കിയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. സൂര്യ എസ് സുഭാഷ്, ജോബിൻ വർഗീസ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.

Related Posts

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം
  • July 24, 2026

അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു. കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറി കൊണ്ടാണ് നിർദേശം നൽകിയത്. വ്യാജ വാർത്ത പടച്ചവർക്ക്…

Continue reading
‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
  • July 24, 2026

വിദ്യാർത്ഥികൾക്ക് മേൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു, നരേന്ദ്രമോദി പൊലീസ് അതിക്രമം നടത്തിയ യുവാക്കളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി.രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി. വിദ്യാർത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കു. ധർമേന്ദ്രർ പ്രധാൻ രാജിവയ്ക്കണം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി