പൂച്ചകളുടെ കരുതല്‍; കോഴിക്കോട് മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

കോഴിക്കോട് മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് പാമ്പ്‌ കയറിയത്. അടുക്കളയിൽ കയറിയ മൂർഖനെയാണ് പൂച്ചകൾ പിടികൂടിയത്. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. മൂർഖനെ പിന്നീട് വനം RRT സംഘം പിടികൂടി.

സുനിത വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.ഇത് ശ്രദ്ധയില്‍പ്പെട്ട പൂച്ചകള്‍ പാമ്പിനെ വിടാതെ പിന്‍തുടര്‍ന്നു. പിന്നീട് ഒരു പൂച്ച പാമ്പിന് സമീപത്ത് തന്നെ നിരീക്ഷിച്ച് നില്‍ക്കുകയും അടുത്ത പൂച്ച സുനിതയുടെ സമീപത്തെത്തി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു.

തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ളവരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവര്‍ മുതുവന സ്വദേശി അമീര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു.

Related Posts

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
  • November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16…

Continue reading
സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • November 21, 2026

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍