എല്ലാവരും കാണരുതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞ ചിത്രം ‘കില്‍’ ഒടിടിയില്‍: പക്ഷെ ഒരു പ്രശ്നമുണ്ട് !

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. 

ലക്ഷ്യ നായകനായ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കില്‍. അപ്രതീക്ഷിത വിജയമാണ് ഈ ചിത്രം ബോക്സോഫീസില്‍ നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രത്തിലെ വയലന്‍സ് ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കളക്ഷന്‍ കണക്കുക്കള്‍ എന്നതിനപ്പുറം മികച്ച റിവ്യൂവാണ് ചിത്രം നേടുന്നത്. ഒടിടിയിലേക്കും കില്‍ പ്രദര്‍ശനത്തിന് വരുന്ന വാര്‍ത്തകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.  കില്‍ ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം നേടിക്കഴിഞ്ഞു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

കില്‍ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല  എന്നതാണ് ഇതിലെ ട്വിസ്റ്റ്.  മൂന്നാം ആഴ്‌ചയിൽ തന്നെ ഒടിടിയില്‍ എത്തിയ പടം  എന്നാല്‍ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. യുഎസിലെയും യുകെയിലെയും പ്രേക്ഷകർക്ക് കില്‍ കാണാം. ഇതിനായി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാർ 24.99 ഡോളര്‍ നല്‍കണം. കൂടാതെ, ആപ്പിൾ ടിവിയിൽ വീഡിയോ ഓൺ ഡിമാൻഡ് വഴിയും കില്‍ ലഭ്യമാണ്.

ഇന്ത്യൻ ഒടിടി കാഴ്ചക്കാർക്ക്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കിൽ ആസ്വദിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ തീയറ്ററുകളില്‍ ചിത്രം ഇപ്പോഴും ഓടുന്നു എന്നതാണ് ഒടിടി റിലീസ് മാറ്റാന്‍ കാരണമായത്. ചിത്രം ‘ജോണ്‍വിക്ക്’ ചിത്രങ്ങള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ ഹൗസ് ഹോളിവുഡില്‍ എടുത്തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ