മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളുടെ പ്രശ്നം ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

കൊച്ചി മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്നലെ മന്ത്രി റോജി എം ജോണും കുടുംബങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കായി അഭിഭാഷക കമ്മീഷൻ ഇന്ന് പ്രദേശത്ത് എത്തിയേക്കും.

എറണാകുളം കളക്ട്രേറ്റിലാണ് സമവായ ചർച്ചകൾ നടന്നത്. പൊലീസിന്റെ ഇടപെടൽ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കോടതി വിധി പ്രതികൂലമായാൽ ന്യായമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. സ്ഥലത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഈ കേസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഇടപെടൽ ഉണ്ടാകുന്നതെന്നാണ് മന്ത്രിയുടെ വാദം.

മസക്കാർക്ക് അനുകൂല വിധി ലഭിക്കാൻ കോടതിയിൽ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മന്ത്രി അറിയിച്ചു. കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രൻ, ജില്ലാ കലക്ടർ പ്രിയങ്ക, റൂറൽ എസ്പി എന്നിവരും കുടിയിറക്ക് ഭീഷണി നേരിടുന്ന താമസക്കാരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

Related Posts

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി
  • July 8, 2026

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ PDF ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുന്നു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വിലകൽപ്പിക്കാത്ത സർക്കാർ…

Continue reading
കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
  • July 8, 2026

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല