വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today)

ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.

കേവലം നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോര്‍ജുകുട്ടി എന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍, അബദ്ധത്തില്‍ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന്റെ കണ്ണില്‍ പെടാതെ രക്ഷിക്കാന്‍ മെനയുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കി.

ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം 8 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ‘ദൃശ്യം 2’ എത്തിയത്. പുതിയ തെളിവുകളോടെ പോലീസ് കേസ് വീണ്ടും തുറക്കുകയും ജോര്‍ജുകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ജോര്‍ജുകുട്ടി വീണ്ടും നിയമത്തെ തോല്‍പ്പിച്ചു. ഭയത്തിന്റെ നിഴലില്‍ സഞ്ചരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ജീവിതമാണ് ദൃശ്യം-3. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജുകുട്ടി ഇത്തവണ നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ അതോ അദൃശ്യനായ ശത്രുവിനെ തോല്‍പ്പിക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം