‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടരുകയാണ് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും. സത്യപ്രതിഞ്ജയ്ക്ക് എത്തിയ വിഡി സതീശന്‍ വാരിപ്പുണര്‍ന്നാണ് ആ അമ്മയെ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വി ഡി സതീശന്റേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്.

മകനെപ്പോലെയല്ല മകന്‍ തന്നെയാണ് തനിക്ക് സതീശനെന്ന് പറഞ്ഞ് ഏറെ വികാരധീനയായാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി ഡി സതീശനാണ്.

മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.വിഡി സതീശന്‍ തനിക്ക് നല്‍കിയ സ്‌നേഹവും കരുതലും വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മാളു അമ്മയുടെ നിറഞ്ഞ പുഞ്ചിരിയില്‍ തെളിയുകയാണ്.

Related Posts

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം
  • October 1, 2026

കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും…

Continue reading
മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി
  • October 1, 2026

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.ഐ .എംപ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.ഐ .എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തമാണ്.…

Continue reading

You Missed

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നത് അത് നടക്കില്ലലോ, പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല: UDF കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം