കല്‍ക്കി 2024ല്‍ ഇന്ത്യയിലെ പോപ്പുലര്‍ ചിത്രങ്ങളില്‍ ഒന്നാമത്, രണ്ടാമത് മലയാളം ഹിറ്റ്, 10ല്‍ 3ഉം കേരളത്തിന്റെ

ഐഎംഡിബിയുടെ 2024ലെ പട്ടികയില്‍ ആദ്യ 10ല്‍ മൂന്ന് എണ്ണം മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ ആണ്.

മലയാളത്തിന് മികച്ചതായിരുന്നു 2024. ഒട്ടേറെ ഹിറ്റുകളാണ് മലയാളത്തില്‍ പുതിയ വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. വെറും ഹിറ്റുകളല്ല നിരവധി 100 കോടി ക്ലബുകളും ഉണ്ടായി. ഐംഡിബിയുടെ പട്ടികയിലും 2024ല്‍ മലയാള സിനിമകള്‍ മുന്നില്‍ ഇടംനേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

തെലുങ്കിന്റെ കല്‍ക്കി 2898 എഡിയാണ് സിനിമകളുടെ പട്ടികയില്‍ 2024ല്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 1000 കോടി ക്ലബിലെത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രഭാസ് നിറഞ്ഞാടിയ ഒരു ഹിറ്റ് ചിത്രമായ കല്‍ക്കി രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംവിധാനം നിര്‍വഹിച്ചത് നാഗ് അശ്വിനാണ്.

ഐഎംഡിബിയുടെ പട്ടികയില്‍ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‍സുമുണ്ട്. ബോളിവുഡിനെ പിന്നിലാക്കിയ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമകളില്‍ രണ്ടാമതെത്തി. സംവിധാനം നിര്‍വഹിച്ചത് ചിദംബരമാണ്. ആഗോളതലത്തില്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കളക്ഷൻ നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബിലുമെത്തിയിരുന്നു.

മൂന്നാം സ്ഥാനത്ത് ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററാണ്. നാലാമത് തെലുങ്കില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം ഹനുമാൻ ഇടംനേടി. അത്ഭുതപ്പെടുത്തുന്ന വിജയം നേടിയ ഒരു ചിത്രമാണ് ഹനുമാൻ. തൊട്ടുപിന്നില്‍ അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താനാണ്. ബോളിവുഡിന് നിരാശ തോന്നാത്ത പ്രാതിനിധ്യം സിനിമകളുടെ പട്ടികയില്‍ ഉണ്ട്. ആറാമത് എത്തിയിരിക്കുന്നത് ലാപതാ ലേഡീസാണ്. ഏഴാമത് ആര്‍ട്ടിക്കിള്‍ 270ഉം ഐംഡിബിയുടെ സിനിമാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

എട്ടാമത് മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായ പ്രേമലുവാണ്. ഒമ്പതാമത് ഫഹദിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ആവേശവും ഇടംനേടിയപ്പോള്‍ മലയാളത്തിന് അഭിമാനിക്കാനായി. പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത് മുഞ്ജ്യയാണ്. ഐഎംഡിബിയുടെ പട്ടികയില്‍ ഇന്ത്യയിലെ പോപ്പുലര്‍ സിനിമകളില്‍ മൂന്നെണ്ണം മലയാളത്തിന്റേതാണ് എന്നതാണ് പ്രത്യേകത.

  • Related Posts

    മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
    • August 18, 2026

    സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

    Continue reading
    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി