മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മിന്നല്‍ മുരളിയിലൂടെ മിന്നും താരമായ വസിഷ്ഠിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പാലക്കാട് വാണിയകുളം ടിആര്‍കെ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വസിഷ്ഠ്.

സിനിമ തിരക്കുകള്‍ക്കിടയിലൂടെയാണ് വസിഷ്ഠിന്റെ പരീക്ഷ കാലം കടന്നു പോയത്. പരീക്ഷ ഫലം വന്നപ്പോഴും അവന്‍ സിനിമാ ലൊക്കേഷനില്‍ തന്നെ ആയിരുന്നു. സൂപ്പര്‍ ഹീറോ എന്ന തമിഴ് സിനിമയിലാണ് വസിഷ്ഠ് ഇപ്പോള്‍ അഭിനയിക്കുന്നത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വസിഷ്ഠ് കലാരംഗത്തും, ശാസ്ത്രമേളകളിലും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നിറസാന്നിധ്യമാണ് മിന്നല്‍ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ ഇടംപിടിച്ച ഈ മിടുക്കന്‍. വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് വസിഷ്ഠ് ട്വന്റിഫോറിനോട് പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ ബസൂക്കയാണ് വസിഷ്ഠിന്റെ അവസാനമായ റിലീസ് ചിത്രം. അച്ഛന്‍ പി. ഉമേഷും അമ്മ സി.ജ്യോതിയും ഇതേ സ്‌കൂളിലെ അധ്യാപകരാണ്.

Related Posts

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്
  • October 7, 2026

നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ‘ദൂരങ്ങള്‍ ചാടി’ ആന്‍സി സോജന്‍ നേടിയ മെഡലുകള്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും പ്രതിസന്ധികളും അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്. ഗ്രൗണ്ടിലെ എതിരാളികള്‍ക്കൊപ്പം കളത്തിനു പുറത്തുള്ള മുഖമില്ലാത്തവരുടെ സൈബര്‍ ആക്രമങ്ങളും നേരിട്ട ആന്‍സി ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്.…

Continue reading
സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം
  • October 1, 2026

റിയാദ്: ഒരു ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത്…

Continue reading

You Missed

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍