79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ് എന്നീ സിനിമകളും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കും.2024 ല്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യക്കാരിയായ പായല്‍ കപാഡിയ ഇത്തവണ ‘കാന്‍ ക്രിട്ടിക്‌സ് വീക്ക്’ ജൂറി അധ്യക്ഷയാണ്.

79ാമത് കാന്‍ ചലച്ചിത്ര മേളയില്‍ 6 ഇന്ത്യന്‍ സിനിമകളാണ് ഉള്ളത്. അതില്‍ തന്നെ 2 എണ്ണം മലയാള സിനിമകളാണെന്നത് കേരളത്തിന് അഭിമാനം പകരുന്നു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് ജോയ് മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1986ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ ‘കാന്‍ ക്ലാസിക്‌സ്’ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മേയ് 16ന് വൈകീട്ട് 3.45നാണ് കാനില്‍ അമ്മ അറിയാന്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ 4ഗ രൂപത്തില്‍ റീസ്റ്റോര്‍ ചെയ്ത പതിപ്പാണ് കാനില്‍ പ്രദര്‍ശിപ്പിക്കുക.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍: ദ ബോയ്’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മാര്‍ക്കറ്റിങ് സ്‌ക്രീനിങ്ങ് വിഭാഗത്തിലാണ് ബാലന്റെ പ്രദര്‍ശനം. മെയ് പതിനാലിന് ആണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിംഗ് നടക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി മെഹര്‍ മല്‍ഹോത്ര സംവിധാനം ചെയ്ത പഞ്ചാബി ഹ്രസ്വചിത്രമായ ‘ഷാഡോസ് ഓഫ് ദി മൂണ്‍ലൈസ് നൈറ്റ്‌സ്’ ലാ സിനിഫ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഈ ചിത്രം മാത്രമാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് മത്സര രംഗത്തുള്ളത്. പിയറി സാല്‍വഡോരി സംവിധാനം ചെയ്ത ‘ദി ഇലക്ട്രിക് കിസ്’ ആണ് ഉദ്ഘാടന ചിത്രം.

Related Posts

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
  • June 27, 2026

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാൽപ്പത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ൽ അധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ കൃഷ്ണസ്വാമി…

Continue reading
വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
  • June 27, 2026

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്