‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താൻ ആഗ്രഹക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിലവിലെ വിലയിൽ സ്ഥിരത നിലനിർത്താൻ ആണ് ശ്രമം എന്നും സർക്കാർ വൃത്തങ്ങൾ. ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഊർജ്ജമേഖലകളിൽ പരിവേക്ഷണം ചെയ്യുന്ന കമ്പനികളുടെ റോയൽറ്റി നിരക്കുകൾ ക്രമപ്പെടുത്തി. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആയാണ് കേന്ദ്രസർക്കാർ നീക്കം.

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്.

Related Posts

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ
  • August 11, 2026

ജാർഖണ്ഡിൽ JPSC പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ സിജെപി അപലപിച്ചു. പൊലീസിൽ നടപടിയിൽ അന്വേഷണം വേണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.…

Continue reading
ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്
  • August 11, 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-532 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം