ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും.

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നിർദേശിച്ചു.

ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി.

Related Posts

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും
  • November 24, 2026

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബിജെപിയും ശിരോമണി അകാലിദളും. ബിജെപിയും ശിരോമണി അകാലിദളും സഖ്യം പ്രഖ്യാപിച്ചു. എൻഡിഎയുടെ ഏറ്റവും പഴയ സഖ്യ കക്ഷി തിരിച്ച് എത്തിയിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദളിനെ എൻഡിഎലേക്ക്…

Continue reading
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading

You Missed

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി

ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം