യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് ട്രംപ്; ഇറാനെ പാകിസ്ഥാൻ സഹായിച്ചതായി വെളിപ്പെടുത്തൽ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അതീവ ഗുരുതരാവസ്ഥയിലെന്നും വെടിനിർത്തൽ തുടരാനുള്ള സാധ്യത കുറവാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ പ്രതികരണം വെറും ചവറായിരുന്നുവെന്നും വായിക്കാൻ പോലും തോന്നിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള സൈനിക നടപടിക്ക് അമേരിക്ക ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുമെന്നതിനാലാണ് അടച്ചതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ്.

ഇറാനു മേൽ അമേരിക്ക സൈനിക നടപടി തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്മായിൽ ബഗായ് മുന്നറിയിപ്പ് നൽകി. അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്യാൻ രഹസ്യമായി അനുവദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇറാന്റെ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്കാണ് മാറ്റിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തി.

ഇറാൻ- അമേരിക്ക ചർച്ചയ്ക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്. റിപ്പോർട്ട് ശരിയാണെങ്കിൽ മധ്യസ്ഥ രാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ റോൾ പുനപ്പരിശോധിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. അതേസമയം റിപ്പോർട്ട് പാകിസ്താൻ നിഷേധിച്ചു. നൂർ ഖാൻ വ്യോമതാവളം നഗരഹൃദയത്തിലാണെന്നും അവിടെ പാർക്ക് ചെയ്ത വിമാനങ്ങൾ പൊതുജനങ്ങൾക്കടക്കം കാണാമെന്നും പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്
  • September 28, 2026

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ്…

Continue reading

You Missed

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും