കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന.

കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞദിവസം പി ബിയ്ക്ക് മുന്നിൽവെച്ചിരുന്നു. തിരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും പ്രതിപക്ഷ നേതാവിന്റെ കാര്യം പരിഗണിക്കുക. തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ ഈ മാസം 22ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാകും നടക്കുക.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്.

അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇന്നലെ യോ​ഗത്തിൽ ചർച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഇന്നലെ വ്യക്തമാക്കിയത്. കേരളത്തിലേത് വലിയ തോൽവി ആണെന്നതിൽ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്
  • September 25, 2026

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്. (Congress spent ₹105 crore in…

Continue reading
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്
  • September 25, 2026

കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. കോണ്‍ഗ്രസ് നേതാവ് രാജു…

Continue reading

You Missed

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്