നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ. പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു.

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ 5 ദിവസം നേതൃയോഗങ്ങൾ ചേരും. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗമാണ് ചേരുന്നത്. 12ന് സംസ്ഥാന സെക്രട്ടറിയേറ്റും 13,14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. അതിനുശേഷം പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാൻ ബ്രാഞ്ച് മുതലുള്ള യോഗങ്ങളിലേക്ക് കടക്കും.

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്നതിൽ പിബിയിൽ തീരുമാനം ഉണ്ടാകും. കേരളം, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളുടെ തോൽവി പ്രാഥമികമായി വിലയിരുത്തലാണ് പ്രധാന അജണ്ട. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പോളിറ്റ് ബ്യൂറോയിൽ തീരുമാനമുണ്ടായേക്കും.

Related Posts

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്
  • September 25, 2026

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്. (Congress spent ₹105 crore in…

Continue reading
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്
  • September 25, 2026

കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. കോണ്‍ഗ്രസ് നേതാവ് രാജു…

Continue reading

You Missed

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്