‘പ്രകടനവും ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണം; മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല’; എം വിൻസെന്റ്

മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട ശക്തിപ്രകടനവും, ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്ന് നിയുക്ത എംഎൽഎ എം വിൻസെന്റ്. വിജയത്തിന്റെ നിറം കെടുത്തുന്ന തരത്തിൽ കോൺഗ്രസിൽ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ എല്ലാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കും. മന്ത്രിസ്ഥാനമോ മറ്റു സ്ഥാനമാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നും എം വിൻസെന്റ് പറഞ്ഞു.

പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നത് വൈകിയില്ലെന്നും എഐസിസി നിരീക്ഷകരോട് തന്റെ അഭിപ്രായം പറഞ്ഞു റോഡിൽ വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നും എം വിൻസെന്റ് പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് പോര് തുടരുകയാണ്. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ കോൺഗ്രസ് പ്രവർത്തകൻ തുപ്പി പ്രതിഷേധം നടത്തി. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.

അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. വി ഡി സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും,രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പുലർച്ചെ ഡൽഹിയിലെത്തിയ വി ഡി സതീശന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരള ഹൗസിൽ സ്വീകരണം നൽകി.

Related Posts

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading
എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം
  • August 10, 2026

എസ് സുരേഷിനെ മാറ്റണം, ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട്‌ തട്ടിപ്പ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച