‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

സമൂഹമാധ്യമങ്ങളിൽ ഒരു വൈറസിനെ കുറിച്ച് വലിയ ചർച്ചയാണ് ഇപ്പോൾ. ഹാന്റ വൈറസ്. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 അംഗ ക്രൂസ് സംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? പരിശോധിക്കാം.

എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യർ അത് ശ്വസിക്കാൻ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസർജ്യം കലർന്ന പ്രതലങ്ങളിൽ തൊടുകയും പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.

രോഗബാധിതനായ ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകൾ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളർച്ചയും ക്ഷീണവും, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മുർച്ഛിക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം കുറയുക, വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹാന്റ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. നിലവിൽ ഹാന്റ വൈറസിന് വാക്‌സിനുകൾ ഇല്ല.

തീവ്രപരിചരണവും ഓക്‌സിജനും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ. 2008 ൽ തമിഴ്‌നാട്ടിൽ നടത്തിയ ഒരു പഠനത്തിൽ വെയർഹൗസ് തൊഴിലാളികൾ, കർഷകർ, എലിപിടുത്തക്കാർ എന്നിവരിൽ 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. 2021ൽ ഒരു ക്വാറി ജീവനക്കാരനിലും ഹാന്റ വൈറസ് കണ്ടെത്തിയിരുന്നു. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ് വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം.

Related Posts

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം
  • November 6, 2026

കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും…

Continue reading
വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന
  • October 30, 2026

തിരുവനന്തപുരം: മേനകാ ഗാന്ധിയുടെ ഇടപെടലില്‍ തിരുവനന്തപുരം വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58 വയസുകാരനെതിരെ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് നായയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ആനാക്കുടി ഊന്നന്‍പാറ സ്വദേശി രജിനെതിരെയാണ് കേസ്. നായപ്രേമികളുടെ സംഘടനയായ ഓപ്പറേഷന്‍ സ്ട്രീറ്റ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി