കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം. ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് WE WANT KC… Warm Welcome LEADER എന്ന ഫ്ളക്സ് അനുകൂലികൾ സ്ഥാപിച്ചത്. പിന്നീട് കെ പി സി സി യിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവൽ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനും ഫ്ലക്സ് യുദ്ധത്തിനും ശേഷം തെരുവിൽ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് പ്രവർത്തകർ. തിരുവനന്തപുരം ഉൾപ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശൻ അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികൾ വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ്, എംഎൽഎ ഹോസ്റ്റൽ, പാളയം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി