ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍; ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് വി എസിനേയും മോദിയേയും

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ മാനദണ്ഡമല്ലെന്ന് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റേയും നരേന്ദ്രമോദിയുടേയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയായി വി ഡി സതീശന്‍ വരണമെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ആവശ്യമുയരുമ്പോഴും വി ഡി സതീശന് ഭരണരംഗത്ത് പ്രവൃത്തി പരിചയം കുറവാണ് എന്നൊരു വാദം ഉയര്‍ന്നുകേട്ടിരുന്നു. ഈ വിമര്‍ശനത്തോടുള്ള പ്രതികരണമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയാകുമ്പോള്‍ മോദിക്ക് ഭരണപരമായ എന്ത് പരിചയമാണ് ഉണ്ടായിരുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് ഉള്‍ക്കാഴ്ചയും നല്ല ടീമുമാണ്. കരുത്തുറ്റ ഒരു പ്ലാനാണ് ഓരോ നേതാക്കളേയും നയിക്കേണ്ടത്. ആ പ്ലാന്‍ തയ്യാറാക്കേണ്ടത് നല്ല ഉള്‍ക്കാഴ്ചയോടെ വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ചോദ്യം സാങ്കല്‍പ്പികം എന്ന് മാത്രമായിരുന്നു വി ഡി സതീശന്റെ മറുപടി.

അതേസമയം മുഖ്യമന്ത്രിയാകാന്‍ പിന്തുണ ഉറപ്പിക്കാനുള്ള നേതാക്കളുടെ ചരടുവലികള്‍ക്കിടെ കെപിസിസി ആസ്ഥാനത്ത് നിയുക്ത എംഎല്‍എമാരുടെ നിര്‍ണായകയോഗം നടക്കുകയാണ്. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. പരിഗണിച്ചില്ലെങ്കില്‍ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എംഎല്‍എമാരെ മാത്രം കേട്ടാല്‍ പോരെന്നും പൊതുവികാരം പരിഗണിക്കണമെന്നും അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചു. എംഎല്‍എ വെവ്വേറ കാണണോ എന്ന് തീരുമാനിക്കുമെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കന്‍ പറഞ്ഞു.

Related Posts

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല
  • June 23, 2026

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന…

Continue reading
വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ
  • June 23, 2026

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും.  കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍