നിലപാട് കടുപ്പിച്ച് വി ഡി സതീശന്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്കും ഇല്ലെന്ന് എഐസിസി നിരീക്ഷകരെ അറിയിച്ചു

മുഖ്യമന്ത്രിയാകാന്‍ പിന്തുണ ഉറപ്പിക്കാനുള്ള നേതാക്കളുടെ ചരടുവലികള്‍ക്കിടെ കെപിസിസി ആസ്ഥാനത്ത് നിയുക്ത എംഎല്‍എമാരുടെ നിര്‍ണായകയോഗം. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിപദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിലപാടില്‍ വി ഡി സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്. പരിഗണിച്ചില്ലെങ്കില്‍ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എംഎല്‍എമാരെ മാത്രം കേട്ടാല്‍ പോരെന്നും പൊതുവികാരം പരിഗണിക്കണമെന്നും അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചു. എംഎല്‍എ വെവ്വേറ കാണണോ എന്ന് തീരുമാനിക്കുമെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കന്‍ പറഞ്ഞു.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന സൂചന വരുന്നതിനിടെയാണ് വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സീനിയോരിറ്റിയും എംഎല്‍എമാരുടെ പിന്തുണയും അല്‍പ്പം കുറഞ്ഞെന്ന് വന്നാലും സാധാരണ പ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും ഉള്‍പ്പെടെ പിന്തുണ വി ഡി സതീശനുണ്ടെന്നാണ് വി ഡി പക്ഷത്തിന്റെ അവകാശവാദം. ഈ വലിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി വി ഡി സതീശനാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രകടനം മികച്ചതാണെന്നും വി ഡി പക്ഷം അവകാശവാദം ഉന്നയിക്കുന്നുണ്ട്.

കെ സുധാകരന്‍ എം പി, ബെന്നി ബഹന്നാന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനാണ്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
  • June 20, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ്…

Continue reading
‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്
  • June 20, 2026

തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും, തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗും. ഇന്ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോൺഗ്രസ്, വിസികെ പാർട്ടികൾ നേരത്തെ സഖ്യം വിട്ടിരുന്നു. വരും തിരഞ്ഞെടുപ്പുകളിൽ ടിവികെയ്ക്ക് ഒപ്പം തുടരുമെന്നും മുസ്ലിം ലീഗ് നേതൃത്വം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി