വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്?; കണ്ണൂരിൽ പ്രകടനം നടത്താൻ ആഹ്വാനം

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. ഇന്ന് കണ്ണൂരിൽ വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്? കണ്ണൂർ ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം നൽകി.

വൈകുന്നേരം 5മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന ആഹ്വാനം പ്രചരിക്കുന്നു. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട്‌ കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നും സന്ദേശം. തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് അണികളിൽ പലരും പറയുന്നത്.

ഇന്നലെ വി.ഡി. സതീശന് വേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രതിഷേക്കാർ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ഫ്ലക്സും ഉയർന്നു. ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ്. തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പാണെന്നും വി.ഡി. സതീശന് വേണ്ടി രംഗത്തെത്തിയവർ പറഞ്ഞു.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
  • June 20, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ്…

Continue reading
‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി
  • June 20, 2026

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി