വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങളെ അകറ്റി; പിണറായി വിജയന് സിപിഐഎമ്മില്‍ രൂക്ഷവിമര്‍ശനം

പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും നേതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

പരാജയത്തെക്കുറിച്ച് ഇന്നലെ സിപിഐഎം സെക്രട്ടേറിയറ്റിലും വിശദമായ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച യോഗം രാത്രി 10 മണി വരെ നീണ്ടുനിന്നിരുന്നു. എല്ലാവര്‍ക്കും നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ ഉള്‍പ്പെടെ വീഴ്ചയുണ്ടായെന്നാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയനെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് ന്യൂനപക്ഷങ്ങള്‍ക്കിടില്‍ തെറ്റിദ്ധാരണ പരത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ അടിക്കടി വിവാദ പ്രസ്താവനകള്‍ നടത്തിയപ്പോഴും അന്നൊന്നും മിണ്ടാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ പിണറായി വിജയനെ അടക്കം കുറ്റപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരുമെന്നതില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഈ ഘട്ടത്തില്‍ നടക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പോളിറ്റ് ബ്യൂറോ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് നേതാക്കളുടെ ആഗ്രഹം. ഇതില്‍ പിണറായി വിജയന്‍ എന്ത് തീരുമാനമെടുക്കും എന്നതും ആകാംക്ഷയാണ്.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി