സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞ് എക്സിറ്റ് പോൾ ഫലം വന്നപ്പോഴും തുടർഭരണം എന്ന വ്യാമോഹത്തിലായിരുന്നു എൽഡിഎഫ് നേതാക്കൾ. എന്നാൽ ഫലം വന്നപ്പോൾ‌ വൻ തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാക്കൾ പറഞ്ഞപ്പോഴും ഫലം വരുമ്പോൾ ഭരണ വിരുദ്ധവികാരം തിരിച്ചടിയാകുന്നതാണ് കാണുന്നതാണ്. പാർട്ടിയെ അണികൾ തിരുത്തുന്നു എന്ന് നിരീക്ഷിക്കാവുന്ന ഫലമാണ് വന്നിരിക്കുന്നത്.

യുഡിഎഫ് മുന്നേറ്റത്തിൽ പാർട്ടി കോട്ടകൾ പോലും തകർന്നു. ഇതിനുത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ നിന്ന് പോലും ലഭിച്ചത്. ആറ് റൗണ്ടുകളിലാണ് ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ നിന്നത്. ഇടത് കോട്ടകൾ പലതും ഇടഞ്ഞു. ജനങ്ങൾ കൈവിട്ടു. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പിന്നിലായി. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ അടക്കമുള്ള പാർട്ടി കോട്ടകളിൽ കാലിടറി.

ഇടത് കോട്ടയായ കണ്ണൂരിലെ ഒമ്പത് മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം സിപിഐഎമ്മിനെ ഞെട്ടിച്ചു. ഭരണവിരുദ്ധത മാത്രമല്ല പിണറായി വിരുദ്ധതയും പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന് വേണം മനസിലാക്കാൻ. പിണറായി വിജയനെ മുൻനിർത്തിയായിരുന്നു ഇത്തവണയും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്നാം ഭരണം ലക്ഷ്യമിട്ട എൽഡിഎഫിന് നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയനിലേക്ക് വന്ന് ചേരും.

പാർട്ടിയിൽ കലഹിച്ച് തിരുത്തൽ നടപടികൾ‌ ആവശ്യപ്പെട്ട് പുറത്തേക്ക് പോയ മുതിർന്ന നേതാവായ ജി സുധാകരൻ,വി കുഞ്ഞികൃഷ്ണൻ, ടികെ ​ഗോവിന്ദൻ എന്നിവരുടെ ശ്രമങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതുകൂടെയായി മാറിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് തെളിയിക്കാൻ‌ പോലും സിപിഐഎമ്മിന് കഴിയാതെ പോകുന്നു. യുഡ‍ിഎഫ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ വിജയം നേടുമ്പോൾ പാർട്ടിയെ അണികൾ തിരുത്തുന്നുവെന്ന് വേണം മനസിലാക്കാൻ.

Related Posts

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം
  • May 4, 2026

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചു. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ…

Continue reading
സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം
  • May 4, 2026

നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഐഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 16,000ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം

സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം

യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി

വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്