വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ച് ആരാധകൻ. ചോതി നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ മറ്റൊരാളും വിഷ്ണുപൂജ വഴിപാട് നടത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.

അതേസമയം രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ് 68, എൽഡിഎഫ് 66, ബിജെപി 6 എന്ന നിലയിലാണ് ലീഡ്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നില്‍. തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.

Related Posts

നാലാം റൗണ്ടിൽ പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച
  • May 4, 2026

നാലാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്. 2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ് മുന്നിട്ടുനില്‍ക്കുന്നത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ…

Continue reading
വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്
  • May 4, 2026

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100 സീറ്റുകളിൽ ടിവികെയും 81 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 53 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. 234…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നാലാം റൗണ്ടിൽ പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

നാലാം റൗണ്ടിൽ പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

‘താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വികസനങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കും’; പികെ നവാസ്

‘താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വികസനങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കും’; പികെ നവാസ്

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

കുതിച്ച് UDF, നൂറ് സീറ്റിൽ മുന്നേറ്റം: കിതച്ച് LDF

കുതിച്ച് UDF, നൂറ് സീറ്റിൽ മുന്നേറ്റം: കിതച്ച് LDF

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ