‘BJP കാര്യമായി വോട്ട് പിടിക്കില്ല: ഷോൺ പിടിക്കുന്ന ഓരോ വോട്ടും LDF ന് നഷ്ടം’; മാണി സി കാപ്പൻ

പാലായിൽ വിജയപ്രതീ​ക്ഷയിൽ മാണി സി കാപ്പൻ. ബിജെപി കാര്യമായിട്ട് വോട്ട് പിടിക്കില്ലെന്നെന്നും ഷോൺ ജോർജ് പിടിക്കുന്ന ഓരോ വോട്ടും എൽഡിഎഫിന് നഷ്ടമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ വോട്ടായിരിക്കും ഷോൺ പിടിക്കുകയെന്ന് അദേഹം പറഞ്ഞു. ലഭിച്ചിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേ​ഹം.

അതേസമയം എൽഡിഎഫ് ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Related Posts

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ
  • June 25, 2026

FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ. അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് ശരിയല്ല. എഫ്സിആർഎയിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ഓർത്തഡോക്സ് സഭയുടെ പ്രതികരണം. കേന്ദ്രസർക്കാറിന്റെ എഫ്…

Continue reading
തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്
  • June 25, 2026

ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലേഴ്സ് മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് കൗൺസിലേഴ്സ് പ്രതിഷേധിച്ചു. സിപിഐഎം- ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയിൽ എൽഡിഎഫ് വനിതാ കൗൺസിലർക്ക് പരുക്കേറ്റു. മേയറെ തടഞ്ഞായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. തുടർന്ന് മേയർക്ക് അഭിവാദ്യവുമായി ബിജെപി കൗൺസിലർമാരും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം