‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ലക്‌സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്‌ലക്‌സുകള്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു.

നിയുക്ത മുഖ്യമന്ത്രി എന്ന് വി ഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഫ്‌ളക്‌സ് വച്ചത്.

തൊടുപുഴയില്‍ വി ഡി സതിശന് വേണ്ടി ഫ്‌ളക്‌സ് ആണ് ഉയര്‍ന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവന്‍ നാടു നയിക്കും എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചാണ് കോട്ടക്കലിലെ ബാനര്‍. നേതാക്കള്‍ വി ഡി സതീശന്റെ പി ആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനര്‍. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. നേതാക്കളേ നിങ്ങളോടാണ്, ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയേയും നേതാക്കന്‍മാരേയും മണ്ടന്മാരാക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കരുത് എന്നാണ് ബാനറില്‍ പറയുന്നത്.

അതേസമയം, വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി വിഡി സതീശന്‍. വെള്ളിയാഴ്ച രാവിലെ മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ വിഡി സതീശന്‍ പിന്നീട് കാര്‍ മാര്‍ഗമാണ് കൊല്ലൂരിലേക്ക് പോയത്. കര്‍ണാടക മുന്‍ എംഎല്‍എമാരായ ഡിഎം ഫറൂഖ് കമുഹിയുദ്ദീന്‍ ബാവ എന്നിവര്‍ ചേര്‍ന്ന് മംഗലാപുരം എയര്‍പോര്‍ട്ടില്‍ വി.ഡി സതീശനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ വന്ദേ ഭാരതില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

Related Posts

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌
  • August 11, 2026

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ 2004 ൽ…

Continue reading
‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം
  • August 11, 2026

സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എന്‍ജിഒ യൂണിയന്‍ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റത്തില്‍ കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ…

Continue reading

You Missed

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF