‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും: മത നിരപേക്ഷ മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം’; മന്ത്രി മുഹമ്മദ് റിയാസ്

എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ലെന്നും മുസ്ലീം വോട്ട് 50% ൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് സർവ്വകാല വോട്ട് റെക്കോഡ് നേടി വിജയിക്കുമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാൽ സർവ്വകാല റെക്കോഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ജനവിധി എൽഡിഎഫിന് അനുകൂലമെന്നും മെയ് നാലിന് യഥാർഥ ഫലമറിയാമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ ഭരണ തുടർച്ചക്കു അനുകൂല സാഹചര്യം ആണ് നിലവിലുള്ളത്. എൽഡിഎഫ് നല്ല വിജയം നേടുമെന്ന് അദേഹം പറഞ്ഞു. 2021 ൽ കിട്ടിയ 82000 വോട്ടിൽ കൂടുതൽ ബേപ്പൂരിൽ ഇക്കുറി എൽഡിഎഫിന് കിട്ടും. കോൺഗ്രസ്‌ കണക്കുകൾ നാലിന് കാണാമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

സ്ത്രീ വോട്ടർമാരുടെ വോട്ടിങ് കൂടിയതിൽ സർക്കാർ അനുകൂല പ്രതീക്ഷയാണ് കാണുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫിന് അനുകൂലമാണ് കാര്യങ്ങൾ എന്ന പഴയവാക്കിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരിക്കുന്ന കാലം പെൻഷൻ കുടിശ്ശികയുള്ള കാലമായിരുന്നു. എൽഡിഎഫ് സർക്കാർ ഒരു കുടിശ്ശികയുമില്ലാതെ നൽകി. ജനക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്