പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാള്‍ അധികൃതര്‍. കോഴിക്കോട് കുന്നുമ്മല്‍ ബി.ആര്‍.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് കൊച്ചി ലുലു മാള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്.

സമഗ്ര ശിക്ഷ അഭയാന്റെ കീഴില്‍ വരുന്ന കുന്നുമ്മല്‍ ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിലെ മേലധികാരികള്‍ ലുലുമാള്‍ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് നടപടികള്‍ വേഗത്തിലായത്. പിന്നാലെ മാള്‍ കാണാനും കുട്ടികളുടെ കളിസ്ഥലമായ ഫണ്‍ട്യൂറ അടക്കമുള്ള വിനോദ സ്ഥലങ്ങള്‍ ഇവര്‍ക്ക് ആസ്വദിക്കാനും ലുലു അധികൃതര്‍ അവസരമൊരുങ്ങി. കൊച്ചി മെട്രോ കയറി മാളിലേക്ക് എത്തിയ കുട്ടികള ലുലു അധികൃതര്‍ റോസാപൂക്കള്‍ നല്‍കി സ്വീകരിച്ചു. ഇവര്‍ക്ക് സഞ്ചരിക്കാനായി വീല്‍ ചെയറും ഒരുക്കിയിരുന്നു. ലുലുവിലെ വിനോദകേന്ദ്രമായ ഫണ്‍ ട്യൂറയിലെ ഒരോ റൈഡുകളിലും കയറി കളിസ്ഥലം ആസ്വദിച്ചു.

ലുലുവിലെ വിനോദ സ്ഥലത്ത് ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ലുലു ഫുഡ് കോര്‍ട്ടും കളി സ്ഥലങ്ങളും, ഹൈപ്പര്‍ മാര്‍ക്കറ്റും തുടങ്ങി ഓരോ കാഴ്ചകളും കണ്‍ നിറയെ കണ്ടാണ് കുട്ടികള്‍ മടങ്ങിയത്. കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് സംഭവിച്ചതെന്ന് അധ്യാപകര്‍ പ്രതികരിച്ചു. അധ്യാപകരായ ട്രെയിനര്‍ സി എന്‍ സനൂപ് , കെ.പി ബിജു പ്രയ്സി തോമസ്, സൂരജ് ടി കെ അഞ്ചിമ , അഞ്ജു തുടങ്ങിയ അധ്യാപകര്‍ യാത്രക്ക് നേതൃത്വം നല്‍കി. ലുലു മാള്‍ മാനേജര്‍ രജീഷ് ചാലുപ്പറമ്പില്‍, ഓപ്പറേഷന്‍സ് മാനേജര്‍.ഒ സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്