MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

ടോമിൻ തച്ചങ്കരിക്കെതിരെ പൊലീസ് നടപടിയില്ല. കോട്ടയം എസ്പി സംസ്‌ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തച്ചങ്കരി നക്ഷത്ര ചിഹ്‌നം ഉപയോഗിച്ച് യാത്ര ചെയ്തിട്ടില്ല. ബോർഡ് മറച്ചു വെച്ചിരുന്നു. പാർക്കിങ് ലഭിക്കാൻ ഡ്രൈവർ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ട്. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി വേണ്ടന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പെറ്റി അടച്ച് കേസ് തീര്‍പ്പാക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരമിച്ചിട്ടും സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന്, തച്ചങ്കരിക്കെതിരെ കേസെടുക്കാന്‍ ഞായറാഴ്ചയാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്ര വച്ച് ടോമിന്‍ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്.അതേസമയം വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ചെറിയ തുക പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തച്ചങ്കരിക്ക് പിഴയിട്ടത്. പിഴ ഇന്നലെത്തന്നെ ടോമിന്‍ തച്ചങ്കരി അടച്ചു. അതേസമയം എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കിയിട്ടില്ല.

Related Posts

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
  • April 29, 2026

ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു.…

Continue reading
പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍
  • April 29, 2026

ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാള്‍ അധികൃതര്‍. കോഴിക്കോട് കുന്നുമ്മല്‍ ബി.ആര്‍.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല