‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ഇന്നലെ എറണാകുളം ജില്ലയിൽ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു.

ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

അതേസമയം കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി കോൺഗ്രസ് പ്രവർത്തകൻ. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു.

കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ ചിഹ്നം ആക്കിയതെന്ന് അനിൽകുമാർ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് തുലാഭാരം അദ്ദേഹം നേർന്നത്. കെ സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേർന്നത്.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌