‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

കേരളത്തൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു.

കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ ചിഹ്നം ആക്കിയതെന്ന് അനിൽകുമാർ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് തുലാഭാരം അദ്ദേഹം നേർന്നത്. കെ സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേർന്നത്.

അതേസമയം അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പിണറായി സർക്കാർ വരുത്തി വെച്ചതാണ് കേരളത്തിലെ വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഇന്നലെ പ്രതികരിച്ചിരുന്നു. കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പിണറായി സർക്കാർ റദ്ദാക്കിയതിന് പിന്നിലുള്ള ഗൂഢാലോചന ഉൾപ്പെടെ വൈദ്യുതി വകുപ്പിലെ കൊടിയ അഴിമതിക്കെതിരെ യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉടനെ കടുത്ത നടപടിയെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

യു ഡി എഫ് സർക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി, ബോർഡിന് നഷ്ടം വരുത്തിക്കൊണ്ടുള്ള വൈദ്യുതി പർച്ചേസ് നടത്തുകയാണ് പിണറായി സർക്കാർ ചെയ്തത്. അഴിമതിപ്പണം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തം. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ എന്ത് കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

വൈദ്യുതി ബില്ലിനെപ്പോലും രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊടുംചൂടുകാലത്ത് കിടന്നുറങ്ങാൻ പോലും കഴിയാത്ത കേരള ജനതയെ വെല്ലുവിളിക്കുന്നത്.വോട്ടെടുപ്പ് കഴിഞ്ഞതിനാലും അധികാരത്തിൽ വരില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാലും അരമണിക്കൂറല്ല, ഒരുമണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അത്ഭുതമില്ലെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്